
മസ്‌കറ്റ് – ഒമാനിലെ വിമാനത്താവളങ്ങളിൽ ടാക്സി സർവീസുകൾ നടത്തുന്നതിന് രണ്ട് ലൈസൻസുകൾ അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ക്ലൗഡ് വേൾഡ് ട്രേഡിംഗിന്റെ ‘ഒ ടാക്‌സി’ക്കും യുബർ സ്മാർട്ട് സിറ്റിസ് കമ്പനിയുടെ ‘ഒമാൻ ടാക്സി’യ്ക്കുമാണ് മന്ത്രാലയം ലൈസൻസ് അനുവദിച്ചത്.
ടാക്സി സർവീസുകളിൽ മുൻകൂട്ടി നിശ്ചയിച്ച, നിശ്ചിത നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും. റൂട്ടുകൾ നിരീക്ഷിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്.
എല്ലാ എയർപോർട്ട് ടാക്‌സി ഡ്രൈവർമാരും ഒക്ടോബർ ആദ്യം മുതൽ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച്, അനുവദിച്ച അപേക്ഷകളുടെ സ്പോൺസർമാർക്ക് മാത്രമേ വിമാനത്താവളങ്ങളിൽ സേവനം നൽകാൻ സാധിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി.