മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലേയ്ക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 22 ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ് ചെയ്തു. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസിന് അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നുഴഞ്ഞുകയറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് പിടിച്ചെടുക്കാൻ കഴിഞ്ഞതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ആർഓപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.