ഒമാനിൽ 20 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

covid updates oman

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,183 ആയി. ഇതിൽ 2,99,549 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 9 പേർക്കാണ് പുതിയതായി രോഗം ഭേദമായത്. കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ വൈറസ് ബാധിതരായി 4110 പേരാണ് സുൽത്താനേറ്റിൽ മരണപ്പെട്ടത്. നിലവിൽ 524 പേർ വൈറസ് ബാധിതരായി ചികിത്സയിലാണ്. ഇതിൽ 10 പേർ ആശുപത്രികളിലും 2 പേർ ഐസിയുവിലുമാണ്.