ഒമാനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച

ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾൾക്ക് പരിഹാരം കാണുന്നതിനായുള്ള എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസിയ്ക്ക് മുന്നിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ നാല് മണി വരെയാണ് ഓപ്പൺ ഹൗസ് നടക്കുന്നത്. ഇന്ത്യൻ അംബാസഡർ അമിത് നാരങും ഓപ്പൺ ഹൗസിൽ പങ്കെടുക്കും.

ഒമാനിൽ താമസിക്കുന്ന ഇന്ത്യകാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ അറിയിക്കാവുന്നതാണ്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് ഫോണിലൂടെ (98282270) പരാതികൾ അറിയിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു.