മസ്കത്ത്: ജിസിസി മുനിസിപ്പാലിറ്റി മന്ത്രിമാരുടെ 26-ാമത് യോഗത്തിൽ ഒമാൻ സുൽത്താനേറ്റ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ആക്ഷൻ സ്ട്രാറ്റജിയുടെ നിർദേശങ്ങൾ അംഗീകരിക്കാനുള്ള കൗൺസിലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് യോഗമെന്ന് അൽ ബുസൈദി പറഞ്ഞു. കൂടാതെ, മുനിസിപ്പൽ പ്രവർത്തന മേഖലയിലെ കോൺഫറൻസുകൾ, വർക്ക്ഷോപ്പുകൾ, പരിശീലന പരിപാടികൾ തുടങ്ങി നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തു.