ഒമാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 4,000-ലധികം അഗ്നിബാ ധകൾ; കൂടുതൽ മസ്കറ്റിൽ

മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം 4,000-ലധികം തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ അഗ്നിബാധ നടന്നത് മസ്‌കത്ത് ഗവർണറേറ്റിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമാനിൽ ഏറ്റവും കൂടുതൽ തീ പിടിത്തങ്ങൾ നടന്നത് പാർപ്പിട കെട്ടിടങ്ങളിലാണ്. 1,345 അപകടങ്ങളാണ് പാർപ്പിട കെട്ടിടങ്ങളിൽ നടന്നത്.

ഗതാഗതം വഴി 930 തീപിടത്തങ്ങളും കാർഷിക സ്ഥാപനങ്ങളിലെ 408 തീപിടിത്തങ്ങളുമാണ് ഉണ്ടായത്. 302 അപകടങ്ങൾ കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും റിപ്പോർട്ട് സംഭവിച്ചു. മാലിന്യങ്ങളിൽ നിന്ന് തീപിടിച്ചതുമായി ബന്ധപ്പെട്ട് 839 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

234 അപകടങ്ങൾ ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലൈനുകൾ, തൂണുകൾ എന്നിവയിൽനിന്നും സംഭവിച്ചു. സർക്കാർ സ്ഥാപനങ്ങൾ 50,ആരാധനാലയങ്ങൾ-എട്ട്, വ്യവസായ സ്ഥാപനങ്ങൾ 41 എന്നിങ്ങനെ തീ പിടിത്തങ്ങളുമുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിൻറെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ തീ പിടിത്തങ്ങൾ നടന്നത് മസ്‌കത്ത് ഗവർണറേറ്റിലാണ്. 1,307 സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.