
ഒമാനിൽ 85 ശതമാനത്തിലധികം പൊതു ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 73 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 30,65,137 പേർക്ക് രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 26,14,000 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ആകെ 56,79,000 ഡോസ് വാക്സിൻ ആണ് രാജ്യത്ത് വിതരണം ചെയ്തത്.