കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ച് അൽ നഹ്ദ ഹോസ്പിറ്റൽ

മസ്‌കത്ത്: അൽ നഹ്ദ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി വിഭാഗം ഒമാനിൽ ആദ്യത്തെ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കോർണിയയിലെ ബാക്ടീരിയ അണുബാധയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട ഒരു പൗരനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അൽ നഹ്ദ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് മജീദ് അൽ സാൽമി പറഞ്ഞു.

5 അന്താരാഷ്ട്ര നേത്ര ബാങ്കുകളുമായുള്ള സഹകരണ പരിപാടിയുടെ ഭാഗമായി നിലവിൽ നിരവധി അന്താരാഷ്ട്ര നേത്ര ബാങ്കുകളിൽ നിന്ന് കോർണിയ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അൽ സാൽമി ചൂണ്ടിക്കാട്ടി. “ഒമാനിൽ പ്രതിവർഷം 100 കോർണിയ മാറ്റിവയ്ക്കൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും” അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിനുള്ളിലെ ദാതാക്കളിൽ നിന്ന് കോർണിയ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നേത്ര ബാങ്ക് സ്ഥാപിക്കും.