മസ്കത്ത്: ബസ് നിർമാണ മേഖലയിലെ മുൻനിര ഒമാനി കമ്പനിയായ കർവ മോട്ടോഴ്സ്, യാത്രയ്ക്കിടെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സ്കൂൾ ബസുകളുടെ ആധുനിക മോഡൽ പുറത്തിറക്കി.
വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച “ദർബ് അസ്സലാമ” (സുരക്ഷിത യാത്ര) സംവിധാനത്തിന് അനുയോജ്യമായ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് സ്കൂൾ ബസിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് കർവ മോട്ടോഴ്സിന്റെ സിഇഒ ഡോ ഇബ്രാഹിം അലി അൽ ബലൂഷി പറഞ്ഞു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കർവയുടെ പ്രതിബദ്ധതയാണ് ഈ നടപടി ഉൾക്കൊള്ളുന്നതെന്ന് അൽ ബലൂഷി ചൂണ്ടിക്കാട്ടി.