ഒക്ടോബർ 1 മുതൽ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് റദ്ദാക്കുന്നു

മസ്‌കത്ത്: ഒക്ടോബർ 1 മുതൽ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് റദ്ദാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കമ്പനിയിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ബുക്കിംഗിന്റെ പണം തിരികെ ലഭിക്കുമെന്നും ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

സുൽത്താനേറ്റ് ഓഫ് ഒമാനിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എയർലൈനാണ് സലാം എയർ, നിലവിൽ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് സലാം എയർ സർവീസ് നടത്തുന്നത്.

ഉത്തരേന്ത്യയിലെ ജയ്പൂർ, ലഖ്‌നൗ എന്നിവിടങ്ങളിലേയ്ക്കും ദക്ഷിണേന്ത്യയിലെ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് സലാം എയർ സർവീസ് നടത്തുന്നത്.

ഇന്ത്യയിലേക്കുള്ള എല്ലാ ഓപ്പറേഷനുകളും എയർലൈൻ നിർത്തിയതായി തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്.