
സലാല: സലാലയിൽ തൃശൂര്‍ സ്വദേശി നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ കൊടകര ഗാന്ധിനഗര്‍ സ്വദേശി വക്കാട്ട് മനോജ് (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹം ക്വിക് സര്‍വിസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്നു. 16 വര്‍ഷമായി സലാലയിൽ . ഭാര്യ: ഷൈലജ. മക്കള്‍: അര്ജുന്, അനിരുദ്ധ്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.