അൽ ബാത്തിന ഹൈവെയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പിട്ടു

ഷഹീൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്‌ടിച്ച അൽ ബാത്തിന ഹൈവെയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പിട്ടു. ഒമാൻ ഗതാഗത – വാർത്ത വിനിമയ മന്ത്രാലയം ഗൾഫാർ കമ്പനിയുമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. 9 മില്യൺ റിയാലാണ് കരാർ തുക. 16 മാസത്തിനുള്ളിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിൽ പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.