
മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു.
നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ പ്രതിനിധീകരിക്കുന്ന തൊഴിൽ മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഒഴുവുകൾ പ്രഖ്യപിച്ചത്.
www.mol.gov.om എന്ന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വാഹന ഡ്രൈവർ, പബ്ലിക് അക്കൗണ്ടന്റ്. ട്രക്ക് ഡ്രൈവർ, സ്ട്രക്ചറൽ എഞ്ചിനീയർ, ഇലക്ട്രോണിക് ടെക്നീഷ്യൻ, തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും നടപ്പിലാക്കുന്നയാൾ, കിന്റർഗാർട്ടൻ അധ്യാപകൻ എന്നിവയാണ് ജോലികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.