അബുദാബിയിലേക്ക് ബസ് യാത്ര ആരംഭിച്ച് മുവസലാത്ത്

അൽ ബുറൈമി: അൽ ഐൻ നഗരത്തിലൂടെ കടന്നുപോകുന്ന (മസ്‌കറ്റ് – അൽ ബുറൈമി – അബുദാബി) ആദ്യ ഇന്റർസിറ്റി ബസ് സർവീസ് ഞായറാഴ്ച അസയാദ് ഗ്രൂപ്പ് കമ്പനികളിലൊന്നായ മുവസലാത്ത് ആരംഭിച്ചു.

അബുദാബിയിൽ നിന്ന് അൽഐൻ നഗരത്തിലൂടെ മസ്‌കറ്റ്, സലാല നഗരങ്ങളിലേക്കും തിരിച്ചും ഗതാഗതത്തിനായി മറ്റ് റൂട്ടുകളുമായി ബന്ധിപ്പിച്ച് ഈ റൂട്ട് യാത്രക്കാർക്ക് ഗതാഗത സേവനം നൽകും. ഈ ബസ് സർവീസ് നിരവധി സ്റ്റോപ്പിംഗ് പോയിന്റുകളിലൂടെ കടന്നുപോകുന്നതാണ്. “അൽ-അസൈബ ബസ് സ്റ്റേഷൻ, മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ബുർജ് അൽ-സഹ്‌വ ബസ് സ്റ്റേഷൻ, അൽ-ഖൗദ് പാലം, അൽ-മഅബില ബസ് സ്റ്റേഷൻ, അൽ-നസീം പാർക്ക് , അൽ-റുമൈസ്, ബർക പാലം, വാദി അൽ-ജിസ്സി, അൽ-ബുറൈമി, അൽ-ഐൻ സെൻട്രൽ സ്റ്റേഷൻ, അബുദാബി ബസ് സ്റ്റേഷൻ. ബർക ബ്രിഡ്ജിൽ നിന്ന് വാദി അൽ-ജിസ്സിലേക്കുള്ള ബാത്തിന എക്‌സ്‌പ്രസ് വേ തുടങ്ങിയ റൂട്ടുകളിലൂടെയാണ് ബസ്സ് കടന്നു പോകുന്നത്.

മസ്‌കറ്റിൽ നിന്ന് അബുദാബിയിലേക്ക് പോകുന്നതിന് 11 ഒമാൻ റിയാലാണ് നിരക്ക് ഈടാക്കുന്നതെന്നും ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന്റെ നിരക്ക് 22 ഒമാൻ റിയാൽ ആയിരിക്കുമെന്നും എംവാസലാത്ത് കമ്പനി അറിയിച്ചു. നേരിട്ടോ www.mwasalat.om-എന്ന പോർട്ടൽ വഴിയോ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കമ്പനി വ്യക്തമാക്കി.