മസ്‌കറ്റിൽ വാഹനത്തിന് തീപിടിച്ചു

മസ്‌കറ്റ് – തിങ്കളാഴ്ച രാവിലെ സീബിൽ വാഹനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അണച്ചു.

സീബിലെ വിലായത്തിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു വാഹനത്തിലുണ്ടായ തീപിടുത്തം അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അണച്ചതായി സിഡിഎഎയുടെ പ്രസ്താവനയിലൂടെ അറിയിച്ചു. അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.’

അതേസമയം വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തം തടയുന്നതിന് പതിവ് അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി വ്യക്തമാക്കി.