മസ്കത്ത്: ഒമാനിൽ ടാക്സി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി അധികൃതർ തയാറാക്കിയ ‘ആബർ’ ആപ്പിൻറെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ‘നിങ്ങളുടെ നിരക്ക് അറിയുക’ എന്ന തലക്കെട്ടിൽ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് മാർക്കറ്റിങ്, ബോധവത്കരണ കാമ്പയിൻ നടത്തുന്നത്.
ഗുണഭോക്താവിന്റെയും ഡ്രൈവറുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ടാക്സി പ്രവർത്തനം നിയന്ത്രിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ടാക്സി ഉടമകൾക്ക് പരമാവധി നേട്ടമുണ്ടാക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാമ്പയിൽ പുരോഗമിക്കുക. ഇതിൽ ഒന്നാംഘട്ടമായ ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച തുടക്കമായിരുന്നു.