
അൽ ബുറൈമി: ഈ വർഷം ഒക്‌ടോബർ വരെ അൽ ബുറൈമി ഗവർണറേറ്റിൽ വിദേശ നിക്ഷേപ കമ്പനികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
2023 ഒക്‌ടോബർ വരെ 777 കമ്പനികളാണ് നിക്ഷേപത്തിനായി രജിസ്റ്റർ ചെയ്തതിട്ടുള്ളത്. 2022-ൽ ഇത് 177 കമ്പനികളായിരുന്നു.
ഗവർണറേറ്റിൽ വിദേശ നിക്ഷേപത്തിനായി രജിസ്റ്റർ ചെയ്ത മൂലധനം 9 മില്യണിലധികം വരുന്നതായും വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 584 ആണെന്നും അൽ ബുറൈമി ഗവർണറേറ്റിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് ഡയറക്ടർ ഹമദ് ബിൻ മുഹമ്മദ് അൽ സൈദി പറഞ്ഞു.
അൽ ബുറൈമി ഗവർണറേറ്റിലെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 923 ആണ്, ഇതിൽ വ്യക്തിഗത വ്യാപാരി കമ്പനികൾക്കുള്ള 223 വാണിജ്യ രജിസ്ട്രേഷനുകളും ഏക ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് 363 വാണിജ്യ രജിസ്ട്രേഷനുകളും മറ്റ് പരിമിത ബാധ്യതാ കമ്പനികളുടെ 303 വാണിജ്യ രജിസ്ട്രേഷനുകളും ഉൾപ്പെടുന്നു.