
മസ്‌കത്ത് – ഹിജ്റ 1445 സീസണിൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 23 മുതൽ നവംബർ 5 വരെ തീർഥാടകർക്കുള്ള ഇലക്ട്രോണിക് സംവിധാനം വഴി രജിസ്റ്റർ ചെയ്യാമെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
നിശ്ചിത കാലയളവിൽ www.hajj.om എന്ന വെബ്സൈറ്റ് വഴി നേരിട്ട് രജിസ്‌ട്രേഷൻ നടത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.