നവംബർ 1 മുതൽ കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളുടെ സമയം മാറുന്നു

ന​വം​ബ​ർ ഒ​ന്നു മു​ത​ൽ മ​സ്കറ്റ്​, സലാല എന്നിവിടങ്ങളിൽ നിന്നും കേരള സെ​ക്ട​റി​ലേ​ക്കു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ൾ മാ​റു​ന്നു. എ​ന്നാ​ൽ, എ​ല്ലാ വി​മാ​ന സ​ർ​വി​സു​ക​ളി​ലും മാ​റ്റ​മി​ല്ല. സ​ലാ​ല​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​ല​ർ​ച്ച 2.05ന്​ ​ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് സ​ർ​വി​സ് രാ​വി​ലെ 10.30ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ​നി​ന്ന് രാ​വി​ലെ 10.15നു ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ഏ​ഴി​നാ​ണ് പു​റ​പ്പെ​ടു​ക. എ​ന്നാ​ൽ, സ​ലാ​ല​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്കും അ​വി​െ​ട​നി​ന്ന് സ​ലാ​ല​യി​ലേ​ക്കു​മു​ള്ള വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. മ​സ്ക​ത്ത് കോ​ഴി​​ക്കോ​ട് സ​ർ​വി​സു​ക​ളൂ​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്കു​ള്ള സ​ർ​വി​സു​ക​ൾ ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണു​ള്ള​ത്. നേ​ര​ത്തേ പു​ല​ർ​ച്ച 3.35 നാ​ണ് സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ന​വം​ബ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് സ​ർ​വി​സു​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​ക്കു​മാ​ണ്.

മ​സ്ക​ത്ത് കൊ​ച്ചി സ​ർ​വി​സു​ക​ളു​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​േ​ല​ക്ക് വെ​ള്ളി, ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സു​ക​ളു​ള്ള​ത്. ഇ​വ​യു​ടെ സ​മ​യ​വും മാ​റി​യി​ട്ടു​ണ്ട്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച നാ​ല​ര​ക്കാ​ണ് മ​സ്ക​ത്തി​ൽ​നി​ന്നും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.20ന്​ ​സ​ർ​വി​സ് ന​ട​ത്തും. കൊ​ച്ചി​യി​ൽ​നി​ന്ന് പു​ല​ർ​ച്ച ഒ​ന്ന​ര​ക്കാ​ണ് മ​സ്ക​ത്ത് വി​മാ​നം. തി​ങ്ക​ളാ​ഴ്ച കാ​ല​ത്ത് 8.05 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സു​ക​ളി​ൽ വ​ലി​യ മാ​റ്റ​മി​ല്ല. ഒ​ക്ടോ​ബ​റി​ലു​ള്ള സ​മ​യ​ത്തേ​ക്കാ​ർ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ​യാ​ണ് മ​സ്ക​ത്തി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ക. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വെ​ള്ളി, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ​ക​ളു​ള്ള​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.45 നാ​ണ് പു​റ​പ്പെ​ടു​ക. ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 11നാ​ണ് പു​തി​യ സ​ർ​വി​സ്. നേ​ര​ത്തേ അ​ർ​ധ​രാ​ത്രി 12.25നാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. ക​ണ്ണു​രി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ട്.