
മസ്‌കറ്റ്: ഒമാനിൽ ചാരിറ്റബിൾ സംഭാവനകൾക്കായി ‘ജൂഡ്’ പ്ലാറ്റ്ഫോം സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. ഒമാനിലെ ചാരിറ്റികൾക്കും സന്നദ്ധ സംഘടനകൾക്കും സേവനം നൽകുകയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. സുരക്ഷിതമായ പേയ്‌മെന്റ് ചാനലുകളിലൂടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് വഴി സംഭാവന നൽകാനും ഇതിലൂടെ സാധിക്കും.
എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ മഅമാരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സർക്കാർ യൂണിറ്റുകളിലെയും ചാരിറ്റികളിലെയും ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.