
മസ്‌കറ്റ് – ഞായറാഴ്ച ദാഖ്‌ലിയ ഗവർണറേറ്റിലെ പ്രാഥമിക പമ്പിംഗ് സ്റ്റേഷനിൽ ജലവിതരണം നാമ വാട്ടർ സർവീസസ് (NWS) താൽക്കാലികമായി നിർത്തിവച്ചു. ‘അടിയന്തര സാങ്കേതിക തകരാർ മൂലം വൈദ്യുതി നിലച്ചതാണ് ജലവിതരണം പെട്ടെന്ന് നിർത്തിവയ്ക്കാൻ കാരണമായതെന്ന് NWS പ്രസ്താവനയിലൂടെ അറിയിച്ചു.
ബദൽ സ്രോതസ്സായി ബാക്കപ്പ് കിണറുകൾ പ്രവർത്തിപ്പിക്കുമെന്നും പോസ്റ്റ്പെയ്ഡ് ടാങ്കർ സേവനം നൽകുമെന്നും നാമ വാട്ടർ സർവീസസ് പ്രസ്താവനയിൽ വ്യക്തമാക്കി. ‘തടസ്സം ബാധിച്ച വരിക്കാർ സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ ഈ സേവനം ലഭിക്കുന്നതിന് 1442 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും പ്രസ്താവനയിൽ പറയുന്നു.