ഊർജ്ജ സംരക്ഷണ സ്മാർട്ട് ലൈറ്റിംഗ് സംവിധാനവുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

മസ്‌കറ്റ്: മസ്കത്ത് മുനിസിപ്പാലിറ്റി തലസ്ഥാന നഗരിയിൽ ഊർജ്ജ സംരക്ഷണ സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചു. ലൈറ്റിംഗ് സംവിധാനത്തെ ചിത്രീകരിക്കുന്ന ഒരു വീഡിയോ മുനിസിപ്പാലിറ്റി സാമൂഹിക മാധ്യമത്തിലൂടെ പങ്കവെച്ചു. ഇത് ഒരു സംയോജിത സെൻട്രൽ കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇത് ഉപഭോഗം കുറയ്ക്കുകയും സീറോ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.