സൊഹാർ – യങ്കുൾ റോഡിൽ വാണിജ്യ ട്രക്കുകൾക്ക് യാത്ര വിലക്ക്

ഒമാനിലെ സൊഹാർ – യങ്കുൾ റോഡിൽ വാണിജ്യ ട്രക്കുകൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ഗതാഗത – വാർത്ത വിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 7 ടണ്ണിൽ കൂടുതൽ ഭാരം വഹിക്കുന്ന ട്രക്കുകൾക്ക് ആകും നിയന്ത്രണം ബാധകമാകുക. നവംബർ 1 മുതൽ ഇത് നടപ്പിലാക്കും. വടക്കൻ ബാത്തിന – തെക്കൻ ബാത്തിന ഗവർണറേറ്റുകൾക്കിടയിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനും, വർധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടിയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.