കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളിലേയ്ക്ക് നീ​ട്ടി ഒ​മാ​ൻ സുൽത്താനേറ്റ്

മ​സ്ക​ത്ത്​: കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളിലേയ്ക്ക് നീ​ട്ടി ഒ​മാ​ൻ സുൽത്താനേറ്റ്. ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഒ.​സി.​ഒ) വ​ഴി സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി​ വി​വി​ധ മാ​ർ​ഗ്ഗ​ങ്ങ​ളാ​ണ്​ ഒ.​സി.​ഒ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​നീ​ക്ക്​ (ഒ.​എ​ൻ. ഇ.​ഐ.​സി) ഓ​ട്ടോ​മേ​റ്റ​ഡ് പേ​യ്‌​മെ​ന്റ് മെ​ഷീ​നു​ക​ൾ വ​ഴി​യോ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യോ (ബാ​ങ്ക് മ​സ്‌​ക​ത്ത്​: 0423010869610013, ഒ​മാ​ൻ അ​റ​ബ് ബാ​ങ്ക് അ​ക്കൗ​ണ്ട്: 3101006200500) സം​ഭാ​വ​നകൾ ന​ൽ​കാ​മെ​ന്ന്​ ഒ.​സി.​ഒ വ്യക്തമാക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഫോ​ണി​ൽ​ നി​ന്ന്​ ടെ​ക്സ്റ്റ്​ മെ​സേ​ജ്​ അ​യ​ച്ചും സം​ഭാ​വ​ന​യി​ൽ പ​ങ്കാ​ളി​യാ​കാവുന്നതാണ്. ഒ​മാ​ൻ​ടെ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 90022 എ​ന്ന ന​മ്പ​റി​ലേ​​ക്ക് “donate” എ​ന്ന ടൈ​പ്പ്​ ചെ​യ്തും ഉ​രീ​ദോ​യി​ൽ ​നി​ന്ന്​ ‘Palestine’ എ​ന്ന്​ സ​ന്ദേ​ശത്തിലൂടെയും ഇതിന്റെ ഭാഗമാകാവുന്നതാണ്. www.jood.om, www.oco.org.om എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സം​ഭാ​വ​ന ചെ​യ്യാ​നാ​യി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള ഒ​മാ​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ദി​വ​സങ്ങൾ​ക്ക്​ മു​മ്പ്​ അ​റി​യി​ച്ചി​രു​ന്നു.