ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം; ഒമാനി വനിതാ ദിനാചരണ പരിപാടികൾ നിർത്തിവച്ചു

ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒമാനി വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഒമാനി വനിതാ ദിനത്തോടനുബന്ധിച്ചുള്ള സംഗീത പരിപാടിയും റദ്ദാക്കിയതായി റോയൽ ഓപ്പറ ഹൗസ് വ്യക്തമാക്കി. മറ്റെല്ലാ പരിപാടികളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ഗാസയിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനായി ജി.സി.സി മന്ത്രിതല സമിതി ചൊവ്വാഴ്‌ച മസ്‌കത്തിൽ സമ്മേളനവും ചേരുന്നുണ്ട്.