
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ ആദ്യ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയർ പുതിയ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതായി കമ്പനി അറിയിച്ചു.
ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദിന്റെ പിൻഗാമിയായി ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ-ഷിധാനിയെ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡയറക്ടർ ബോർഡ് നിയമിച്ചതായി എയർലൈൻ എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
ക്യാപ്റ്റൻ അൽ-ഷിധാനി മുമ്പ് എയർലൈനിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.