
മസ്‌കറ്റ്: റസിഡന്റ് കാർഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. മജ്‌ലിസ് അൽ ശൂറ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കാർഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ച്ചത്.
ഒക്‌ടോബർ 22, ഒക്‌ടോബർ 29 തീയതികളിലും ഐഡി കാർഡ് നൽകൽ, പുതുക്കൽ അല്ലെങ്കിൽ മാറ്റി സ്ഥാപിക്കൽ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആർഒപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.