
മസ്കത്ത് – മത്രയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ദാർസൈത്തിൽ മൾട്ടി ലെവൽ കാർ പാർക്ക് നിർമ്മിക്കുന്നതിന് പ്രത്യേക കമ്പനികളെ ക്ഷണിച്ച് ടെൻഡർ നടത്തിയതായി അധികൃതർ അറിയിച്ചു.
മത്രയിലെ വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിനായുള്ള സാധ്യതാ പഠനങ്ങൾ, വിശദമായ രൂപകൽപന, പ്രോജക്ട് മേൽനോട്ടം എന്നിവയ്ക്കായി കൺസൾട്ടിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ താൽപ്പര്യമുള്ള കക്ഷികളെയും മസ്കത്ത് മുനിസിപ്പാലിറ്റി ക്ഷണിച്ചു.
വാദികളിലെ വെള്ളപ്പൊക്ക സാധ്യത നിയന്ത്രിക്കുന്നതിനും അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിനും വേണ്ടി മത്ര സൂഖിന് ചുറ്റും സംരക്ഷണ അണക്കെട്ടുകൾ നിർമ്മിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.