മസ്കറ്റ്: പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജിസിസി മന്ത്രിതല സമിതി 100 മില്യൺ ഡോളർ മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും നൽകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ചൊവ്വാഴ്ച അറിയിച്ചു.
മന്ത്രിതല സമിതിയുടെ സമ്മേളനത്തിന്റെ ഭാഗമായി മസ്കറ്റിൽ നടന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബന്ദികളെയും നിരപരാധികളായ തടവുകാരെയും മോചിപ്പിക്കണമെന്നും പലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകണമെന്നും ആവശ്യപ്പെടുന്നതായി ജിസിസി മന്ത്രിതല സമിതി പ്രസ്താവനയിലൂടെ അറിയിച്ചു.