ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി

സുഹാർ: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് (47) ആണ് മരിച്ചത്.

പത്ത് വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്. പിതാവ്: പുരുഷോത്തമൻ. മാതാവ്: നളിനി. ഭാര്യ: നീന. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.