ബാതിന റോഡിൽ തുരങ്കങ്ങളും പാലങ്ങളും നിർമ്മിച്ച് വാഹന ഗതാഗതം മെച്ചപ്പെടുത്താനൊരുങ്ങുന്നു

മസ്‌കറ്റ് – അൽ ബത്തിന മെയിൻ റോഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനൊരുങ്ങി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MTCIT.) മുസന്നയിലെ വിലായത്തിലെ അൽ മുലദ്ദ, അൽ സുബൈഖി, അൽ ഖുബ്ബ, സുവൈഖിലെ വിലായത്തിലെ ധയാൻ അൽ ബവാരിഹ്, ഖബൂറയിലെ വിലായത്തിലെ അൽ ബുറൈക് എന്നിവയുൾപ്പെടെ അഞ്ച് തുരങ്കങ്ങളാണ് ഇപ്പോൾ വിവിധ പ്രദേശങ്ങളിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് നിർമ്മിക്കുന്നത്.

കഴിഞ്ഞ ദശകത്തിൽ, ബാത്തിന പ്രധാന റോഡ് വികസന പദ്ധതിയുടെ ഭാഗമായി, MTCIT 18 പാലങ്ങളും തുരങ്കങ്ങളും പൂർത്തിയാക്കിയിരുന്നു. മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഈ പ്രവർത്തനം നടത്തിയത്. ബർകയിലെ വിലായത്ത്, പ്രത്യേകിച്ച് അസിം, അൽ ഹറാം, അൽ നുമാൻ, അൽ സവാദി എന്നിവിടങ്ങളിൽ നാല് പാലങ്ങളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചത്.

സുവൈഖിലെ വിലായത്തിലെ അൽ ബിദിയയിലും സഹാമിന്റെ വിലായത്തിലെ സുർ അൽ ഷയാദിയിലും മജ്‌സിലുമാണ് രണ്ടാം ഘട്ടത്തിൽ മൂന്ന് പാലങ്ങളുടെ നിർമ്മാണം നടന്നത്.

മൂന്നാം ഘട്ടത്തിൽ, കസ്ബയത്ത് അൽ ബു സെയ്ദ്, ദേൽ അബ്ദുൽ സലാം, മഖിലിഫ്, അൽ സഹിയ, അൽ നാമി, സുർ ബാനി ഹമ്മദ്, സൈഹ് അൽ സാലിഹത്ത് (ഫറാഫറ) എന്നിങ്ങനെ ഏഴ് തുരങ്കങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു.

അതേസമയം, ബർക, സോഹാർ, സലാൻ, ഫലജ് അൽ ഖബൈൽ എന്നിവിടങ്ങളിലെ നാല് പാലങ്ങളും മന്ത്രാലയം പൂർത്തിയാക്കി. പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഈ സ്ഥലങ്ങളിലെ റൗണ്ട് എബൗട്ടുകളിലെ ഗതാഗതം മെച്ചപ്പെടുത്തി.