![grand mosque](https://omanmalayalam.com/wp-content/uploads/2023/10/grand-mosque-696x364.jpg)
മസ്കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യാ രൂപകല്പനകളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു. ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സങ്കീർണമായ രൂപകൽപ്പനയും മറ്റും മന്ത്രി നോക്കി കണ്ടു. ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.