ഒമാനിൽ ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു

മസ്‌കത്ത്: ഹിജ്‌റ 1445-ലെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും www.hajj.om എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 23 മുതൽ നവംബർ 5 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സഹയാത്രികർ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

80008008 എന്ന നമ്പറിൽ ബന്ധപ്പെട്ടും www.hajj.om എന്ന വെബ്‌സൈറ്റ് വഴിയും അന്വേഷണങ്ങൾ നടത്താവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.