ഇന്ത്യയുടെ കോവാക്‌സിന് ഒമാൻ അംഗീകാരം നൽകി

ഇന്ത്യയുടെ കോവാക്‌സിന് ഒമാൻ അംഗീകാരം നൽകി. ഇനിമുതൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിയന്ത്രണങ്ങൾ കൂടാതെ ഒമാനിലേക്ക് യാത്ര ചെയ്യാനാകും. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ നിർദ്ദേശ പ്രകാരം, ഒമാനിൽ എത്തിച്ചേരുന്ന തീയതിക്ക് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് കോവാക്‌സിൻ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഇപ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാതെ ഒമാനിലേക്ക് വരാനാകും. അതേ സമയം യാത്രികർക്ക് RT – PCR നിർബന്ധമാണ്.