തേജ് ചു​ഴ​ലി​ക്കാ​റ്റ്: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കാ​ൾ സെ​ന്റ​ർ ആരംഭിച്ചു

മ​സ്ക​ത്ത്: തേജ് ചു​ഴ​ലി​ക്കാ​റ്റിനെ നേടുന്നതിനായി മുന്നൊരുക്കം എന്ന നിലയിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സെ​ന്റ​ർ ആരംഭിച്ചു. 1212, 24441999 എ​ന്നീ ന​മ്പ​റു​ക​ളി​ലൂ​ടെ കാ​ൾ സെന്ററുമായി ബന്ധപ്പെടാൻ സാധിക്കുമെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അറിയിച്ചു. ഇതിന്റെ ഭാഗമായി മി​ലി​ട്ട​റി ക​മ്മി​റ്റി മീ​റ്റി​ങ്ങു​ക​ൾ ​ചേ​ർ​ന്നു.