സൂറിച്ചിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് ഒമാനിൽ വിലക്ക്

മസ്‌കത്ത്: സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് നഗരത്തിൽ നിന്ന് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നത് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) നിരോധിച്ചു.

സൂറിച്ചിൽ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും ഡെറിവേറ്റീവുകളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവയ്ക്കാനായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയാണ് മന്ത്രിതല തീരുമാനം (നമ്പർ 251/2023) പുറപ്പെടുവിച്ചത്.

തെർമൽ പ്രോസസ്സ് ചെയ്ത ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒഐഇ) പുറപ്പെടുവിച്ച ടെറസ്ട്രിയൽ അനിമലുകൾക്കുള്ള ആരോഗ്യ നിയമം അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.