തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

സുഹാർ​: തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പോത്തൻകോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ്​ മരിച്ചത്​. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിതാവ്: പരേതനായ കുട്ടൻ പിള്ള. മാതാവ്: ഓമന. ഭാര്യ: വീണ രാജൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.