ഒമാന്റെ പത്താം ശൂറാ കൗൺസിലിലേക്ക് 90 പേർ തിരഞ്ഞെടുക്കപ്പെട്ടു

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ശൂറ കൗൺസിലിന്റെ പത്താം ടേം തിരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 32 സ്ത്രീകളുൾപ്പെടെ 843 സ്ഥാനാർത്ഥികളിൽ നിന്ന് പത്താം ടേമിലേക്ക് തൊണ്ണൂറ് അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ നടന്ന വോട്ടിംഗ് നടപടിക്രമത്തിൽ, വോട്ടർമാർ തങ്ങളുടെ പ്രിയപ്പെട്ട പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് ഇലക്ട്രോണിക് “ഇൻതാഖിബ്” ആപ്പ് ഉപയോഗിച്ചാണ് വോട്ട് രേഖാപ്രടുത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 65.88 ശതമാനം പേർ വോട്ട് രേഖാപ്രടുത്തി. അതിൽ 66.26 ശതമാനം പുരുഷന്മാരും 65.48 ശതമാനം സ്ത്രീകളും ഉൾപ്പെടുന്നു.

“ഇൻതാഖിബ്” ഇലക്ട്രോണിക് ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചുകൊണ്ട് പത്താം ശൂറ ടേം തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമായി, ഓഡിയോ റീഡിംഗ് ഫീച്ചറും ബധിരർക്കും കേൾവിക്കുറവുള്ളവർക്കും ആംഗ്യഭാഷ പിന്തുണയും ആപ്ലിക്കേഷനിൽ നൽകിയിരുന്നു.