
മസ്കത്ത്: ഒമാനിൽ പുതിയ ന്യൂനമർദം ഞായറാഴ്ച മുതൽ രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറയിച്ചു. തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒക്ടോബറിൽ ദോഫാറിലും അൽവുസ്ത ഗവർണറേറ്റിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദോഫാറിലെ ദല്‍ഖൂത്ത് വിലായത്തിലാണ്-236.3 മില്ലിമീറ്റര്‍. കുറഞ്ഞ മഴ ലഭിച്ചതും ദോഫാറിലെ സെയ്ഖില്‍ ആയിരുന്നു. 37.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.