ഒമാനിലെ കർവ മോട്ടോഴ്‌സ് വിദ്യാഭ്യാസ മന്ത്രാലയത്തിന് 1,000 സ്കൂൾ ബസുകൾ നൽകുന്നു

മസ്‌കറ്റ്: ബസ് നിർമാണ മേഖലയിലെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്‌സ് സ്‌കൂൾ ബസുകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻ വികസന ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സ്കൂൾ ബസുകൾ വിതരണം ചെയ്യുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ധാരണാപത്രം അനുസരിച്ച് 12 മാസത്തിനുള്ളിൽ 1,000 സ്കൂൾ ബസുകൾ കർവ മോട്ടോഴ്‌സ് വിതരണം ചെയ്യും.