റൂവി പാർക്ക് താൽക്കാലികമായി അടച്ചു

മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപമുള്ള റൂവി പാർക്ക് താൽക്കാലികമായി അടച്ചു. അറ്റകുറ്റ പണികൾക്കായാണ് പാർക്ക് അടച്ചിട്ടിരിക്കുന്നത്. ജലവിതരണവുമായി ബന്ധപ്പെട്ട പൈപ്പ് ലൈനുകൾ വൃത്തിയാക്കുന്ന പണികൾ പുരോഗമിക്കുകയാണ്. മസ്ക്കറ്റിലെ പ്രധാനപ്പെട്ട വിശ്രമ കേന്ദ്രങ്ങളിൽ ഒന്നാണ് റൂവി പാർക്ക്. എന്ന് മുതലാകും പാർക്ക് തുറക്കുകയെന്നത് പിന്നീട് അറിയിക്കുമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.