2,340 യാത്രക്കാരുമായി ക്രൂയിസ് കപ്പൽ സലാല തുറമുഖത്തെത്തി

മസ്‌കറ്റ്: ലോകമെമ്പാടുമുള്ള നിരവധി തുറമുഖങ്ങളിൽ നടക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി 1,566 വിനോദസഞ്ചാരികളടക്കം 2,340 യാത്രക്കാരുമായി ഒരു ക്രൂയിസ് കപ്പൽ സലാല തുറമുഖത്തെത്തി.

ദോഫാർ ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര ലാൻഡ്‌മാർക്കുകൾ സന്ദർശിക്കുന്നതിന് പുറമേ സലാല നഗരത്തിലെ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും വിനോദസഞ്ചാരികൾ സന്ദർശിക്കും.

ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ഒമാൻ കടൽ എന്നിവയെ അഭിമുഖീകരിക്കുന്ന വിശിഷ്‌ടമായ സമുദ്ര സ്ഥാനം കാരണം ഒമാൻ സുൽത്താനേറ്റ് വർഷം തോറും നിരവധി ക്രൂയിസ് കപ്പലുകളുടെ സന്ദർശനത്തിന് സാക്ഷ്യം വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്.