
മസ്‌കറ്റ്: ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം ലണ്ടനിൽ ഇന്നലെ ആരംഭിച്ച വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടൻ 2023-ൽ പങ്കെടുക്കുന്നു.
പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് ത്രിദിന പരിപാടിയിൽ ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. 155 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 4,000 പ്രദർശകർ പരിപാടിയിൽ പങ്കെടുക്കും.