
മസ്‌കറ്റ്: ഗുരുതര ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സഹകരണ കേന്ദ്രമായി ഒമാനിലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റിനെ ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സാധാരണമായ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചികിത്സിക്കുന്നതിതിൽ ആരോഗ്യ മന്ത്രാലയം ഒരു പ്രധാന പങ്ക് വഹിച്ചു.
ആസ്ത്മ രോഗികൾക്കായി 161 ക്ലിനിക്കുകൾ സ്ഥാപിച്ചതിലൂടെ ശ്വാസകോശ അസുഖങ്ങളുള്ള രോഗികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ആരോഗ്യമന്ത്രാലയത്തിന് സാധിച്ചു. കൂടാതെ, രോഗികൾക്ക് ഒപ്റ്റിമൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഫാർമസിസ്റ്റുകളുടെയും ഡോക്ടർമാരെയും നഴ്സുമാരെയും പരിശീലിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മന്ത്രാലയം നിക്ഷേപം നടത്തി.