ഒമാനിൽ കുട്ടിയെ മർദിച്ച വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. മസ്ക്കറ്റ് ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഇവർ ആ വീട്ടിലെ കുട്ടിയെ ദാരുണമായി മർദിക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് റോയൽ ഒമാൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ പ്രവാസിയാണോ, സ്വദേശിയാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.