
മസ്‌കത്ത്: ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒമാൻ സുൽത്താനേറ്റിന്റെ അൻപത്തിമൂന്നാം ദേശീയ ദിനാഘോഷങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത നേതൃത്വത്തിൽ പതാക ഉയർത്തലും സൈനിക പരേഡിലും ഒതുങ്ങും.
അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷങ്ങൾ പതാക ഉയർത്തലും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിലുള്ള സൈനിക പരേഡിലും മാത്രമായി പരിമിതപ്പെടുത്തുമെന്ന് ദേശീയ ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു . പലസ്തീനിലെ സഹോദര ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി സെക്രട്ടേറിയറ്റ് ജനറൽ പ്രസ്താവനയിൽ പറഞ്ഞു.