
മസ്കത്ത്: ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തില്‍ പങ്കെടുക്കുന്നതിനായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് ഒമാനിലെത്തി. കഴിഞ്ഞ ദിവസം മസ്കത്തിലെത്തിയ അദ്ദേഹത്തെ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി സ്വീകരിച്ചു.
മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് ഹിലാല്‍ അല്‍ ബുസൈദി, പൊലീസ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഹര്‍ത്തി, ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ഖലീഫ അല്‍ മുര്ദസ് അല്‍ ബുസൈദി, ഒമാനിലെ കുവൈത്ത് അംബാസഡര്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ ഹജ്രി, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഊഷ്മള സ്വീകരണത്തിന് ശൈഖ് തലാൽ ഒമാൻ ആഭ്യന്തര മന്ത്രിക്ക് നന്ദി പറഞ്ഞു. സംയുക്ത ഗൾഫ് സുരക്ഷ സഹകരണത്തിന്റെ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന നിരവധി തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.