
പാരീസ്: യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഒമാനിൽ നിന്ന് രണ്ട് പുതിയ സാംസ്‌കാരിക ഘടകങ്ങളെ കൂടി ഉൾപ്പെടുത്തി. ജിബ്രീൻ കോട്ടയും ഒമാനി കവിയും ചരിത്രകാരനുമായ ഹുമൈദ് മുഹമ്മദ് റുസൈഖ് രചിച്ച ഒരു കൂട്ടം പ്രസിദ്ധീകരണങ്ങളുമാണ് പട്ടികയിൽ ഇടം നേടിയത്.
നിലവിൽ പാരീസിൽ നടക്കുന്ന യുനെസ്കോയുടെ ജനറൽ കോൺഫറൻസിന്റെ 42-ാമത് സെഷനിൽ നിന്ന് പുറപ്പെടുന്ന അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ യോഗങ്ങളിൽ ഒമാന്റെ പങ്കാളിത്തത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 22 നാണ് പരിപാടി അവസാനിക്കുന്നത്.
ഒമാനിലെ പ്രധാന ചരിത്ര സംഭവങ്ങളിൽ ജിബ്രീൻ കോട്ടയുടെ പ്രാധാന്യത്തെ കണക്കിലെടുത്താണ് യുനെസ്കോ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. 1675 ലാണ് സ്മാരകത്തിന്റെ നിർമ്മാണം പൂർത്തിയായത്.
ഒമാനി കവിയും ചരിത്രകാരനുമായ ഹുമൈദ് മുഹമ്മദ് റുസൈഖിന്റെ 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് യുനെസ്‌കോ അദ്ദേഹത്തിന്റെ കൃതികളും അംഗീകരിച്ചു.