
സലാല: സലാലയിൽ വടകര സ്വദേശി നിര്യാതനായി. വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് ( 39) ആണ് മരിച്ചത്. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ ആശ. മൂന്ന് മക്കളുണ്ട്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.