സലാല: ഒമാനിലെ സലാലയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി. ആലപ്പുഴ അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി.ശ്രീകുമാർ (44) ആണ് മരിച്ചത്. മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ പ്രിയ ശ്രീകുമാർ. ഋഷികേശ് ഏക മകനാണ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.